Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം അഹമ്മദിനെ തുണച്ചു

മലപ്പുറം: മലപ്പുറത്ത്‌ ലീഗ്‌ നേതാവ്‌ ഇ അഹമ്മദിന്‌ വന്‍ വിജയം. 115597 വോട്ടുകള്‍ക്കാണ്‌ അഹമ്മദ്‌ എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ ടി.കെ ഹംസയെ പരാജയപ്പെടുത്തിയത്‌.

ഹംസയെക്കൂടാതെ ബിജെപിയിലെ എന്‍ അരവിന്ദനായിരുന്നു അഹമ്മദിനെതിരെ മത്സരംഗത്തുണ്ടായിരുന്ന മറ്റൊരു പ്രമുഖന്‍. മണ്ഡലപുനര്‍നിര്‍ണയത്തിന്റെ ഭാഗമായി മഞ്ചേരിയും മലപ്പുറവും ചേര്‍ത്താണ്‌ മലപ്പുറം മണ്ഡലം രൂപീകരിച്ചത്‌.

2004ലെ പൊതു തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ടി.കെ ഹംസയുടെ വിജയത്തെ മാപ്പിള സഖാവിന്റെ മഞ്ചേരി ഇഫ്‌ക്ട്‌ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌.

എല്ലാ തിരഞ്ഞെടുപ്പിലും രണ്ടു മണ്ഡലങ്ങളില്‍ നിന്നും ലക്ഷം വോട്ടിന്‌ ജയിച്ചിരുന്ന ലീഗിന്‌ ഇത്തവണ ഭൂരിപക്ഷത്തില്‍ വ്യത്യാസം വന്നാലും ജയിച്ചേ പറ്റൂ എന്ന സ്ഥിതിയായിരുന്നു.

കണ്ണൂര്‍ സ്വദേശിയാണെങ്കിലും പ്രവര്‍ത്തനം കൊണ്ട്‌ മലപ്പുറത്തുകാരനാണ്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രികൂടിയായ ഇ അഹമ്മദ്‌. 1967 മുതല്‍ 1991വരെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലെത്തി.

കേരളത്തിന്റെ വ്യവസായ മന്ത്രി എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട്‌ ഒറ്റ തിരഞ്ഞെടുപ്പില്‍പ്പോലും തോല്‍ക്കേണ്ടി വന്നിട്ടില്ല. മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ കൂടിയാണ്‌ അഹമ്മദ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+