കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനവാസിന്‌ വന്‍ ഭൂരിപക്ഷം

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിന്‌ ജയം. സിപിഐയുടെ എം റഹ്മത്തുള്ള, ബിജെപിയുടെ സി വാസുദേവന്‍, എന്‍സിപി സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരായിരുന്നു ഷാനവാസിന്റെ പ്രധാന എതിരാളികള്‍. തിരഞ്ഞെടുപ്പ് ഫലം തത്സമയം

144055 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ്‌ ഷാനവാസ്‌ ജയിച്ചത്‌. മുമ്പ്‌ ഇവിടെ മത്സരിച്ച എല്ലാ തവണയും ഷാനവാസിന്‌ പരാജയം സമ്മതിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇത്തവണ എല്ലാത്തിനും കൂട്ടി ഷാനവാസ്‌ പകരം വീട്ടി എന്നു പറയുന്നതില്‍ തെറ്റില്ല.

വയനാട്‌ കോഴിക്കോട്‌ സിറ്റുകള്‍ സംബന്ധിച്ച്‌ എല്‍ഡിഎഫിലുള്ള പിടിവലിയുടെ ഭാഗമായി പൊന്നാനിയ്‌ക്ക്‌ പകരം സിപിഐയ്‌ക്ക്‌ വയനാട്‌ സ്വീകരിക്കേണ്ടിവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കെ മുരളീധരന്‍ തന്നെ വയനാട്ടില്‍ വിജയം നേടുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ വോട്ടുകളുടെ എണ്ണത്തില്‍ മുരളിയ്‌ക്ക്‌ പ്രതീക്ഷിച്ചത്ര നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. മുരളി മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളപ്പെടുകയായിരുന്നു. മുരളിയെ സ്ഥാനാര്‍ത്ഥിയായി എന്‍സിപി പ്രഖ്യാപിച്ചതോടെയാണ്‌ വയനാട്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുത്തത്‌.

എന്നാല്‍ സിപിഐയ്‌ക്ക്‌ വയനാട്‌ സീറ്റില്‍ ആദ്യമേ തന്നെ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞുകൊണ്ടുതന്നെയാണ്‌ അവര്‍ മുന്നണിയില്‍ പൊന്നാനിയ്‌ക്കുവേണ്ടി വാശിപിടിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X