തെക്കന്‍ കേരളത്തില്‍ ഇടതിന് ആറ്റിങ്ങല്‍ മാത്രം
ആറ്റിങ്ങല്‍: തെക്കന്‍ കേരളത്തില്‍ ഇടതു മുന്നണിയ്‌ക്ക് നിലം തൊടാനായത് ആറ്റിങ്ങലില്‍ മാത്രം. സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്താണ് എല്‍ഡിഎഫ് മുന്നണിയുടെ മാനം കാത്തത്.
മുഖ്യ എതിരാളിയായിരുന്ന കോണ്‍ഗ്രസിലെ ജി ബാലചന്ദ്രനെ 17660 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌് എ സമ്പത്ത് തോല്‌പിച്ചത്. തോട്ടക്കാട് ശശിയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.
മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്ന് പുതുതായി രൂപീകരിയ്‌ക്കപ്പെട്ട ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎമ്മിലെ വിഭാഗീയത തിരിച്ചടിയാകുമെന്ന് സിപിഎം ആശങ്കപ്പെട്ടിരുന്നെങ്കിലും അതിനെയെല്ലാം അസ്ഥാനത്തായാണ് സമ്പത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വിജയം കുറിച്ചത്.












Click it and Unblock the Notifications