ചാലക്കുടിയില്‍ കോണ്‍ഗ്രസിന് വിജയം
ചാലക്കുടി: ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെപി ധനപാലന് വിജയം. 71679 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് ധനപാലന്‍ ചാലക്കുടിയില്‍ നിന്നും ജയിച്ച് കയറിയിരിക്കുന്നത്.
സിപിഎമ്മിന്റെ യുപി ജോസഫ്, ബിജെപിയുടെ കെവി സാബു എന്നിവരെയാണ് ധനപാലന്‍ പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് പൊതുവെ രൂപപ്പെട്ട യുഡിഎഫ് തരംഗവും മണ്ഡലത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഉജ്ജ്വല വിജയം നേടിക്കൊടുത്തതെന്ന് കരുതപ്പെടുന്നു.
ഇടതുപക്ഷ സര്‍ക്കാരിനെതിരെ സജീവമായി രംഗത്തുണ്ടായിരുന്ന ഇരിങ്ങാലക്കുട രൂപത ചാലക്കുടി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംസ്ഥാനതലത്തില്‍ ഉയര്‍ന്നു വന്ന കത്തോലിക്കാ സഭയുടെ പല പ്രക്ഷോഭങ്ങളുടെയും തുടക്കം ചാലക്കുടിയില്‍ നിന്നായിരുന്നു.












Click it and Unblock the Notifications