ബിജുവിന് ആലത്തൂരുകാരുടെ വിവാഹസമ്മാനം
ആലത്തൂര്‍: സിപിഎമ്മിന്റെ ചെങ്കോട്ടയായ ആലത്തൂരില്‍ പികെ ബിജുവിന് വന്‍ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ എന്‍കെ സുധീറിനെ 22250 വോട്ടുകള്‍ക്ക് തോല്പിച്ചാണ് ബിജു ലോക്സഭയിലേക്ക് പോകുന്നത്.
തിരഞ്ഞെടുപ്പ് ഫലം തത്സമയം
ഈ മാസം 30ന് വിവാഹിതനാകുന്ന ബിജുവിനുള്ള ആലത്തൂരുകാരുടെ വിവാഹ സമ്മാനം കൂടിയാണ് ഈ വിജയം. നിലവില്‍ എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്‍റും, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് പി കെ ബിജു.
സംസ്ഥാനമൊട്ടുക്കും ആഞ്ഞടിച്ച യുഡിഎഫ് തരംഗമൊന്നും ബിജുവിന്റെ വിജയത്തിന് മുന്നില്‍ വിലങ്ങ് തടിയായില്ല. തുടക്കം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് സംവരണ മണ്ഡലമായ ആലത്തൂരില്‍ സിപിഎം വിജയം കൊയ്തത്. എന്നാല്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞത് സിപിഎം നേതൃത്വം ചെയ്തേക്കും.












Click it and Unblock the Notifications