Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുത്തലുകള്‍ ഉണ്ടാകും: സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്‌ ഫലങ്ങളിലെ തിരിച്ചടി ഉള്‍ക്കൊണ്ട്‌ പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവിച്ചു.

ദേശീയ തലത്തില്‍ യുപിഎയ്‌ക്ക്‌ അനുകൂലമായി ഉണ്ടായ തരംഗം കേരളത്തിന്റെ ജനവിധിയിലും ദൃശ്യമാകുന്നുണ്ട്‌. അതേ സമയം പാര്‍ട്ടിയ്‌ക്കും മുന്നണിയ്‌ക്കും സ്ഥിരമായി ലഭിയ്‌ക്കുന്ന കുറച്ച്‌ വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്തരമൊരു സ്ഥിതി വിശേഷം കേരളം പോലൊരു സംസ്ഥാനത്ത്‌ എങ്ങനെ രൂപപ്പെട്ടുവെന്ന്‌ പാര്‍ട്ടി എല്ലാ തലത്തിലും നിലവാരത്തിലും പരിശോധിയ്‌ക്കും.

ഇടതു വിരുദ്ധരെ ഏകോപിപ്പിയ്‌ക്കാന്‍ യുഡിഎഫും ചില കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങളും നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും ജനവിധിയിലുണ്ടെന്ന്‌ സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+