പൊന്നാനിയില്‍ ബഷീറിന് തകര്‍പ്പന്‍ വിജയം
പൊന്നാനി: പിഡിപി പിന്തുണയോടെ പൊന്നാനിയില്‍ മത്സരിയ്ക്കാനിറങ്ങിയ എല്‍ഡിഎഫ് സ്വതന്ത്രന് ഹുസൈന് രണ്ടത്താണിയ്ക്ക് വന്‍ പരാജയം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ 82684 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
സിപിഎം ഏറെ വിശ്വാസമര്‍പ്പിച്ച പിഡിപിയുടെ പിന്തുണ പൊന്നാനിയില്‍ വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സിപിഐ രംഗത്തിറങ്ങിയത് പൊന്നാനി മണ്ഡലത്തെ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു.
പൊന്നാനിയില്‍ രണ്ടത്താണി വന്‍ പരാജയം നേരിട്ട സാഹചര്യത്തില്‍ സിപിഐ വോട്ടുകള്‍ മറിച്ചുവെന്ന മദനിയുടെ ആരോപണം എല്‍ഡിഎഫില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന കാര്യമുറപ്പാണ്. അതേ സമയം മദനി ബന്ധം എല്‍ഡിഎഫിന് മൊത്തം ദോഷം ചെയ്തുവെന്ന ആരോപണമായിരിക്കും സിപിഐയും മറ്റു ഘടകകക്ഷികളും ഉയര്‍ത്തുക.
മദനിയെ കൂട്ടുപിടിച്ചിട്ടും പൊന്നായില്‍ ലീഗിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാന്‍ കഴിയാത്തത് കൂട്ടുകെട്ടിന് വേണ്ടി അക്ഷീണം പ്രയത്നിച്ച പിണറായിക്കും കൂട്ടര്‍ക്കും കനത്ത തിരിച്ചടി തന്നെയാണ്. വരും നാളുകളില്‍ പൊന്നാനി പരാജയം സിപിഎം രാഷ്ട്രീയത്തെ ഇളക്കി മറിയ്ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications