കോട്ടയത്ത് ജോസ് നേടിയത് അപൂര്‍വ്വ വിജയം
കോട്ടയം: മണ്ഡലപുനര്‍നിര്‍ണയം നടത്തിയ കോട്ടയത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. മണ്ഡലത്തിലെ സ്ഥിരം സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ സുരേഷ് കുറുപ്പിനെ 59033 വോട്ടുകള്‍ പിന്നിലാക്കിയാണ് യുവനേതാവ് ജോസ് കെ മാണി വിജയം നേടിയത്.
വന്‍ ലീഡിന്റെ അട്ടിമറി ജയമാണ് ജോസ് നേടിയിരിക്കുന്നത്. ഇതോടെ യുവത്വത്തെ ജനം തിരസ്‌കരിക്കില്ലെന്നും അംഗീകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമായിരിക്കുകയാണ്. സുരേഷ് കുറുപ്പിനു പുറെ ബിജെപിയുടെ നാരായണന്‍ നമ്പൂതിരിയും ഒട്ടേറെ അപരന്മാരും ജോസിന് ഭീഷിയായി രംഗത്തുണ്ടായിരുന്നു.
മണ്ഡല പുനര്‍നിര്‍ണയം നടന്നപ്പോള്‍ പാലകൂടി കോട്ടയത്തില്‍ ഉള്‍പ്പെടുത്തിയതും കെ എം മാണിയുടെ പുത്രനായ ജോസ് കെ മാണിയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള മണ്ഡലം കോട്ടയമായിരുന്നു.
എക്‌സിറ്റ് പോളുകള്‍ കേരളം യുഡിഎഫ് നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കോട്ടയത്തിന്റെ കാര്യം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. 15 വര്‍ഷത്തോളം മണ്ഡലത്തിന്റെ സ്ഥിരം എംപിയായിരുന്നു സുരേഷ് കുറുപ്പ്. രാഷ്ട്രീയത്തില്‍ പുതുമുഖമായ ജോസ് അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു വിജയം നേടിയെന്നത് ചെറിയകാര്യമല്ല.












Click it and Unblock the Notifications