ആലപ്പുഴ കോണ്‍ഗ്രസിനൊപ്പം
ആലപ്പുഴ: സിപിഎം സ്ഥാനാര്‍ത്ഥി കെഎസ് മനോജിനെ 58684വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ വിജയം നേടി.
1992 മുതല്‍ 2000വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും 1987 മുതല്‍ 1992വരെ കെഎസ് യു സംസ്ഥാന പ്രസിഡന്റുമായിരുന്നു വേണുഗോപാല്‍. നിലവില്‍ ആലപ്പുഴ എംഎല്‍എയാണ് ഇദ്ദേഹം.
സിപിഎമ്മിലെ കെഎസ് മനോജിനെക്കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥി സോണി ജെ കല്യണ്‍കുമാര്‍, ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെഎസ് പ്രസാദ്, ജനതാദള്‍ യു സ്ഥാനാര്‍ത്ഥി എന്നിവരായിരുന്ന വേണുഗോപാലിനെതിരെ രംഗത്തുണ്ടായിരുന്ന പ്രമുഖര്‍.












Click it and Unblock the Notifications