കേരളത്തില്‍ ബിജെപി വിരുദ്ധ വികാരം: വെളിയം
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിയ്ക്കുന്നത് ബിജെപി വിരുദ്ധ വികാരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍.
ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും വെളിയം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായയിരുന്നു അദ്ദേഹം.
പുറത്ത് വന്ന് കൊണ്ടിരിയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ മത്സരിച്ച നാല് സീറ്റുകളിലും സിപിഐ വിജയിക്കില്ലെന്നാണ് സൂചന. സിപിഐയ്ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന തൃശൂര്‍ സീറ്റില്‍ സിഎന്‍ ജയദേവന്‍ പരാജയപ്പെട്ടിട്ടു.












Click it and Unblock the Notifications