കന്നിയങ്കത്തില്‍ പീതാംബരക്കുറുപ്പ് വിജയം കൊയ്തു
കൊല്ലം: കന്നിയങ്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പീതാംബരക്കുറുപ്പിന് വിജയം. സംസ്ഥാനമെങ്ങും യുഡിഎഫ് മുന്നണി വിജയം കൊയ്യുന്പോള്‍ പീതാംബരക്കുറുപ്പിന്റെ വിജയം കരുണാകരപക്ഷത്തിന് ഏറെ സന്തോഷം പകരും.
17,587 വോട്ടുകളുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥി പി രാജേന്ദ്രനെ പീതാംബരക്കുറുപ്പ് പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് ഫലം തത്സമയം
കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി പീതാംബരക്കുറുപ്പിനെ പ്രഖ്യാപിച്ചപ്പോള്‍ പരാജയം പ്രവചിച്ചവരില്‍ എതിരാളികള്‍ മാതമല്ല കോണ്‍ഗ്രസ് ക്യാന്പിലെ ചിലരും ഉണ്ടായിരുന്നു. ഇടതിന്റെ കുത്തക സീറ്റുകളിലൊന്നായ കൊല്ലത്തെ വിജയം കരുണാകര പക്ഷത്തിന് ജീവവായു ആകുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേ സമയം കൊല്ലത്തേറ്റ പരാജയം ഇടതുമുന്നണിയ്ക്കുള്ളില്‍ ഉരുള്‍ പൊട്ടലിന് തന്നെ കാരണമായേക്കും. തിരഞ്ഞെടുപ്പ് ഫലം ജില്ലയില്‍ സിപിഐ-സിപിഎം പോരാട്ടം ഇനിയും രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications