ദള്‍ സഹായത്തോടെ കോഴിക്കോട് യുഡിഎഫിന്
കോഴിക്കോട്: പേമെന്റ് സീറ്റെന്ന് വിശേഷിപ്പിയ്‌ക്കപ്പെട്ട കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് വിജയം. പ്രധാന എതിരാളിയായ പിഎ മുഹമ്മദ് റിയാസിനെ 986ന്റെ നേരിയ ഭൂരിപക്ഷത്തിലാണ് രാഘവന്‍ പരാജയപ്പെടുത്തിയത്.
കോഴിക്കോട് സീറ്റ് കൈവശം വെച്ചിരുന്ന ജനതാദളിനെ പിണക്കി സിപിഎം മണ്ഡലം ഏറ്റെടുത്തത്. ഇവിടത്തെ വിജയം സിപിഎം നേതൃത്വം അഭിമാനപ്രശ്‌നമായി തന്നെ എടുത്തിരുന്നു.
തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട ജനതാദളിന്റെ നിലപാടാണ് എല്‍ഡിഎഫിന്റെ തോല്‌വിയ്‌ക്ക് കാരണമായതെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനതാദളിനെ പിണക്കിയ സിപിഎമ്മിലെ പിണറായി പക്ഷത്തിന്റെ നടപടി വരുംനാളുകളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.












Click it and Unblock the Notifications