സംസ്ഥാനത്ത് യുഡിഎഫ് തരംഗം
കൊച്ചി: വോട്ടെണ്ണല്‍ അവസാനിയ്‌ക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിയ്‌ക്കെ സംസ്ഥാനത്ത് യുഡിഎഫ് വന്‍വിജയം നേടുമെന്ന് ഉറപ്പായി
ഫലം അറിഞ്ഞ ഏഴു സീറ്റുകളില്‍ അഞ്ചെണ്ണം യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.
കണ്ണൂര്‍, വടകര, ഇടുക്കി, തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കാസര്‍കോട്ടും പാലക്കാടുമാണ് ഇടതിനൊപ്പം നിന്നത്.
കണ്ണൂരില്‍ സുധാകരന്‍ അട്ടിമറി വിജയം നേടിയപ്പോള്‍ വയനാട്ടില്‍ ഒരു ലക്ഷത്തിന്റെ അപ്രതീക്ഷിത ലീഡുമായി ഷാനവാസ് വന്‍വിജയത്തിലേക്കുള്ള കുതിയ്‌ക്കുകയാണ്.
പാലക്കാട് സിപിഎം പരാജയം മണത്തെങ്കിലും അവസാനഘട്ടത്തില്‍ എംബി രാജേഷ് തിരിച്ചുകയറി മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
മലപ്പുറത്ത് ഹംസയേക്കാള്‍ ഒരു ലക്ഷത്തിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് വിജയിച്ചത്. ഇടുക്കിയില്‍ അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരാജയപ്പെടുത്തി.
സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിഷേഷിപ്പിയ്‌ക്കപ്പെട്ട വടകരയിലാണ് മറ്റൊരു വന്‍അട്ടിമറി നടന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ 50000ത്തിനടുത്ത് വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി വിജയിച്ചത്.












Click it and Unblock the Notifications