മാവേലിക്കരയില്‍ കൊടിക്കുന്നേല്‍ സുരേഷ്
മാവേലിക്കര: പുതുതായി രൂപീകരയ്‌ക്കപ്പെട്ട മാവേലിക്കര മണ്ഡലത്തിലെ കന്നി വിജയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നേല്‍ സുരേഷിന്. സിപിഐ സ്ഥാനാര്‍ത്ഥിയായ ആര്‍എസ് അനിലിനെ 48048 വോട്ടിനാണ് കൊടിക്കുന്നേല്‍ തോല്‌പിച്ചത്.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ കൊടിക്കുന്നേല്‍ നിലവില്‍ എഐസിസി സെക്രട്ടറി പദവി വഹിയ്‌ക്കുകയാണ്. ഇത് ഏഴാം തവണയാണ് സുരേഷ് ലോക്‌സഭയിലേക്ക് മത്സരിയ്‌ക്കുന്നത്.
മുമ്പ് നാല് തവണ അടൂരിനെ പ്രതിനിധീകരിച്ചിട്ടുള്ള സുരേഷ് മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ അടൂര്‍ ഇല്ലാതായതോടെയാണ് മാവേലിക്കരയില്‍ എത്തിയത്.
മാവേലികs്കരയിലെ പരാജയം സിപിഐ മുന്‍കൂട്ടിക്കണ്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം മണ്ഡലം കൈവിട്ടേക്കുമെന്ന നിഗമനത്തില്‍ എത്തിയിരുന്നു.












Click it and Unblock the Notifications