കാസര്‍ക്കോട്ട് പി കരുണാകരന്‍ തന്നെ
കാസര്‍കോട്: രണ്ടാമങ്കത്തിലും സിപിഎം സ്ഥാനാര്‍ത്ഥി പി കരുണാകരന്‍ കാസര്‍ക്കോട്ട് വിജയക്കൊടി പാറിച്ചു. ജയിക്കാന്‍ സാധ്യതിയില്ലെന്ന് അറിയാമായിരുന്നിട്ടും മത്സരിക്കേണ്ടിവന്ന കോണ്‍ഗ്രസിലെ ഷാഹിദാ കമാലിനെ 64427 വോട്ടുകള്‍ക്കാണ് കരുണാകരന്‍ പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് വിജയം നേടിയതിന്റെ പെരുമയുമായിട്ടാണ് കരുണാകരന്‍ രണ്ടാമങ്കത്തിന് ഇറങ്ങിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡിസിസി സെക്രട്ടറിയും മുന്‍ എംപി രാമറായ് യുടെ മകനുമായ അഡ്വക്കറ്റ് സുബ്ബറാവു വരുമന്ന് അഭ്യൂഹം പരന്നപ്പോള്‍ കരുണാകരന്റെ വിജയസാധ്യതയില്‍ സിപിഎമ്മിന് അല്‍പം ഭയമുണ്ടായിരുന്നു.
എന്നാല്‍ അതുസംഭവിക്കാത്തതുകൊണ്ടുതന്നെ കരുണാകരന്‍ നിഷ്‌പ്രയാസം വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയാണ് കരുണാകരന്‍.
സിപിഎം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ഇദ്ദേഹം 1980ലും 1997ലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications