പത്തനംതിട്ടയുടെ പ്രഥമ എംപിയായി ആന്റോ ആന്റണി
പത്തനംതിട്ട: പത്തനംതിട്ടയുടെ പ്രഥമ എംപിയായി ആന്റോ ആന്റണി ഇന്ദ്രപ്രസ്ഥത്തിലേക്ക്. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയും സിപി.എം ജില്ലാ സെക്രട്ടറിയുമായ അഡ്വഅനന്തഗോപനെ 111206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആന്റോ തോല്‍പ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണിത്.
കോട്ടയം മുന്‍ ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമാണ് ആന്റോ ആന്റണി. കെപിസിസി സെക്രട്ടറി പദവി വഹിച്ചിട്ടുള്ള ആന്റോ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കെ സുരേഷ്‌കുറുപ്പിനോട് പരാജയപ്പെട്ടിരുന്നു.
തിരുവല്ല, ആറന്മുള, റാന്നി, അടൂര്‍, കോന്നി നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം കോട്ടയം ജില്ലയിലെ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ചേര്‍തത്ാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകരിയ്ക്കപ്പെട്ടത്.
സിപിഎം സ്ഥാനാര്‍ത്ഥിയായ അനന്തഗോപന്റെ വിജയത്തിനായി സംസ്ഥാന ജനതാദള്‍ നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മോന്‍സ് ജോസഫ് രംഗത്തിറങ്ങിയത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.












Click it and Unblock the Notifications