തൃശൂരില്‍ നിന്നും ചാക്കോ പാര്‍ലമെന്റിലേയ്‌ക്ക്
തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തുനിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. 25151 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ ജില്ലാ സെക്രട്ടറിയും ഒല്ലൂരിലെ മുന്‍ എംഎല്‍എയുമായ സിഎന്‍ ജയദേവനെ ചാക്കോ തോല്‍പ്പിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശിയാണ് പി.സി ചാക്കോ. 1991ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റി നിലനിര്‍ത്താനാണ് ആദ്യമായി ചാക്കോയെ തൃശൂരില്‍ മത്സരിപ്പിച്ചത്. അന്ന് സിപിഐയുടെ യുവനേതാവും ഇപ്പോഴത്തെ റവന്യൂ മന്ത്രിയുമായ കെപി രാജേന്ദ്രനെ തോല്‍പ്പിച്ചാണ് അദ്ദേഹം അന്ന് പാര്‍ലമെന്റില്‍ എത്തിയത്.
പിന്നീട് 1996ല്‍ കരുണാകരന് വേണ്ടി മാറിനിന്നു. അന്ന് മുകുന്ദപുരത്ത് മത്സരിച്ച് ജയിച്ചു. 98ല്‍ ഇടുക്കിയില്‍ നിന്നും ജയിച്ചു. 99ല്‍ കോട്ടയത്ത് മത്സരിച്ചപ്പോള്‍ സുരേഷ് കുറുപ്പിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു.
കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്.
1980ല്‍ സംസ്ഥാന വ്യവസായ മന്ത്രിയായി. ചേര്‍പ്പ്, കൊടകര എന്നീ മണ്ഡലങ്ങളെ ഒഴിവാക്കിയാണ് പുതിയ തൃശൂര്‍ മണ്ഡലം രൂപീകരിച്ചത്. മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തൃശൂരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications