കന്നിയങ്കത്തില്‍ തരൂരിന് വിജയം

രാഷ്ട്രീയത്തില്‍ ഇത് തരൂരിന്റെ കന്നിയംഗമാണ്. യുഎസ് പൗരത്വവും കൂടിയുള്ള അദ്ദേഹം ഈ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടുചെയ്‌തത്.
തരൂരിന്റെ അമേരിക്കന്‍ ചായ്‌വും, ഇസ്രയേല്‍ ബന്ധവുമായിരുന്നു ഇടതുപക്ഷം പ്രധാനമായും പ്രചാരണായുധമാക്കിയത്. അതേസമയം കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ അമേരിക്കയിലെരീതിപോലെ അദ്ദേഹം നെഞ്ചില്‍ കൈചേര്‍ത്തു നിര്‍ത്തുകയും സദസ്സിലുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്‌തുത് വിവാദമാക്കിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് ഗോദയില്‍ തരൂരിനെ നേരിട്ടത്.
തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇത്തരം എതിര്‍പ്പുകള്‍ പിന്നീട് ഇല്ലാതാവുകയായിരുന്നു.
തരൂരിനെതിരെ ഇവിടെ മത്സരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് പിന്നീട് ഒത്തുതീര്‍പ്പ് ഫോര്‍മുലകളുടെ അടിസ്ഥാനത്തില്‍ പിന്മാറുകയായിരുന്നു.
മാത്രമല്ല തിരുവനന്തപുരം പേമെന്റ് സീറ്റാണെന്ന വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും അമേരിക്കന്‍ പൗരത്വവും കേരളത്തെക്കുറിച്ചും കേരള രാഷ്ട്രീയത്തെക്കുറിച്ചും ഒന്നും അറിയില്ലെന്ന വാദങ്ങലും തിരഞ്ഞെടുപ്പില്‍ എതിര്‍പക്ഷക്കാര്‍ ആയുധമാക്കിയിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍ നായരായിരുന്നു തരൂരിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയത്.












Click it and Unblock the Notifications