വടകരയില്‍ വന്‍ അട്ടിമറി
വടകര: സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് വിശേഷിപ്പിയ്‌ക്കപ്പെട്ട വടകരയില്‍ യുഡിഎഫ് ആധിപത്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അമ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ ഒരുലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തിയ സതീദേവി തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
വടകരയിലെ തോല്‍വി സിപിഎം ഔദ്യോഗികപക്ഷത്തിന് കനത്ത പ്രഹരമാണെന്ന് വിലയിരുത്തപ്പെടുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ മണ്ഡലത്തില്‍ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നു.
സിപിഎം വിമതരുടെ ശക്തി കേന്ദ്രങ്ങളായ ഒഞ്ചിയം, ഏറാമല ഉള്‍പ്പെടുന്ന വടകര മണ്ഡലത്തിലെ പരാജയം സിപിഎം നേതൃത്വത്തിന് വന്‍ പ്രഹരമാണ് ഏല്‌പിച്ചിരിയ്‌ക്കുന്നത്. ഒരിയ്‌ക്കലും പരാജയപ്പെടില്ലെന്ന് പാര്‍ട്ടി കരുതിയ വടകരയിലെ പരാജയം സിപിഎമ്മിനുള്ളില്‍ അശാന്തി സൃഷ്ടിയ്‌ക്കുമെന്ന് ഉറപ്പാണ്.
ഇതിന് പുറമെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം എല്‍ഡിഎഫില്‍ നിന്ന് പുറത്തു പോയ ജനതാദളിന്റെ രാഷ്ട്രീയ നിലപാടുകളും മുന്നണിയ്‌ക്ക് തിരിച്ചടിയായെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications