ചിദംബരത്തിനും മേനകയ്‌ക്കും റീ കൗണ്ടില്‍ വിജയം
ചെന്നൈ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി ചിദംബരവും ബിജെപി സ്ഥാനാര്‍ത്ഥി മനേക ഗാന്ധിയും പുനര്‍ വോട്ടെണ്ണലില്‍ വിജയിച്ചു.
തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തോറ്റുവെന്ന വാര്‍ത്ത ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ചിദംബരത്തിന്റെ ആവശ്യപ്രകാരം വീണ്ടും വോട്ട് എണ്ണിയപ്പോള്‍ അദ്ദേഹം വിജയിച്ചതായാണ് കണ്ടത്.
എഐഎഡിഎംകെയുട രാജ കണ്ണപ്പനായിരുന്നു ഇവിടെ ചിദംബരത്തിന്റെ പ്രധാന എതിരാളി. ആദ്യം 3,000വോട്ടുകള്‍ക്ക് ചിദംബരം പരാജയപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് വീണ്ടും വോട്ട് എണ്ണിയത്. ഇതില്‍ ചിദംബരം വിജയിച്ചുവെന്ന് പ്രഖ്യാപനം വന്നു.
ഇതേത്തുടര്‍ന്ന് രാജ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടു. ഈ കൗണ്ടിങ്ങിലും വിജയം ചിദംബരത്തിനൊപ്പമായിരുന്നു. 3500 വോട്ടിനാണ് ചിദംബരം രാജയെ വീഴ്‌ത്തിയത്. ഇവരുടെ റീ കൗണ്ടിങ് നടത്തുന്നതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് എഐഎഡിഎംകെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
യുപിയിലെ ഓണ്‍ല മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബിജെപി നേതാവ് മനേകാ ഗാന്ധിയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. മനേക തോറ്റുവെന്നാണ് ആദ്യം ഫലം വന്നത്.
എന്നാല്‍ പിന്നീട് വീണ്ടും വോട്ടെണ്ണിയപ്പോള്‍ 6,400 വോട്ടുകള്‍ക്ക് അവര്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതായി വ്യക്തമാവുകയായിരുന്നു. അദ്യതവണ വോട്ടെണ്ണിയപ്പോള്‍ 22,000വോട്ടുകള്‍ക്ക് മനേക പരാജയപ്പെട്ടുവെന്നായിരുന്നു ഫലം വന്നത്.












Click it and Unblock the Notifications