പരാജയകാരണം വിലയിരുത്തും: രാമചന്ദ്രന്‍ പിള്ള
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും നേരിട്ട പരാജയം പാര്‍ട്ടി വിലയിരുത്തുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഎമ്മിലെ വിഭാഗീയതയും മറ്റു പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
പിന്നീട് സംസ്ഥാന ഘടകങ്ങളുടെ യോഗം ചേര്‍ന്ന് പരാജയത്തിന് ഇടയാക്കിയ കാര്യങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പിബി യോഗം ചേര്‍ന്ന് ആവശ്യമായ തിരുത്തലുകള്‍ നടത്തും- അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സമ്പ്രദായമാകുമ്പോള്‍ ജയവിജയങ്ങള്‍ സാധാരണമാണ്. ചിലപ്പോള്‍ ജയിക്കും ചിലപ്പോള്‍ തോല്‍ക്കും. പരാജയങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ മുന്നോട്ടു പോകുന്ന രീതിയാണ് സിപിഎമ്മിന്റേത്- അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്‌ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വിട്ടു നില്‍ക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനചുമതലകളുള്ളതിനാലാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനകം തന്നെ കേരളത്തിലെയും ബംഗാളിലെയും പരാജയത്തില്‍ കേന്ദ്രനേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications