ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി

തിങ്കളാഴ്‌ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പിണറായി ദില്ലിയില്‍ എത്തിയത്. പരാജയത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. പറയാനുള്ളത് മുമ്പ് പറഞ്ഞിട്ടുണ്ട്- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി ഉത്തരം നല്‍കിയത് ഇങ്ങനെയാണ്.
പരാജയത്തെക്കുറിച്ച് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് അത് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.
പിബി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരത്തേതന്നെ ദില്ലിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം കാരാട്ടുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications