കാരാട്ട് രാജിവെക്കണം; ദില്ലിയില്‍ പോസ്‌റ്ററുകള്‍
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പോസ്‌റ്ററുകള്‍. തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടിയ്‌ക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കണമെന്നാണ് ആവശ്യം.
മലയാളത്തിലുള്ള പോസ്‌റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്. മതതീവ്രവാദത്തിന് കൂട്ടുനില്‌ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ പോലും ഉറപ്പിയ്‌ക്കാനാവാത്ത നേതൃത്വത്തെ പിരിച്ചു വിടണമെന്നും പോസ്‌റ്ററുകള്‍ ആവശ്യപ്പെടുന്നു.
മലയാളികള്‍ ഏറെയുള്ള ജന്തര്‍ മന്ദിര്‍ ഗോള്‍ മാര്‍ക്കറ്റ്, മയൂര്‍ വിഹാര്‍ ഫേസ് ത്രീ, എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്. അഴിമതിയും അഹാങ്കരവും പാര്‍ട്ടി സഖാക്കളെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ കണ്ണൂരും വടകരയും നഷ്ടപ്പെടാന്‍ കാരണം ഇതാണെന്നും പോസ്‌റ്ററുകളിലുണ്ട്.
ലാവലിന്‍ കേസില്‍ പിബി തീരുമാനം കൊണ്ട് അഴിമതി മറയ്‌ക്കാനാവില്ലെന്നും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയെ എകെജി സെന്ററില്‍ നിന്നും പുറത്താക്കണമെന്നും പോസ്‌റ്ററുകള്‍ പറയുന്നു












Click it and Unblock the Notifications