Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മന്ത്രിയാകും: സോണിയ

ദില്ലി: തിരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നതിനിടെ ഈ വിജയത്തിന്റെ ക്രഡിറ്റ്‌ നേതാക്കളെല്ലാവരും രാഹുലിന്‌ സസമ്മാനിക്കുകയായിരുന്നു.

ഇതിനിടെ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും അക്കാര്യത്തെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അവസാനം സോണിയ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട്‌ യുപിയയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ തന്നെയായിരിക്കുമെന്ന്‌ വ്യക്തമാക്കി.

ഒപ്പം രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തുവന്നശേഷം ശനിയാഴ്‌ച വൈകീട്ട്‌ മന്‍മോഹന്‍ സിങുമൊത്ത്‌ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സോണിയ.

മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുവരണമെന്നാണ്‌ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നതെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയരുന്ന സര്‍ക്കാറായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലേറുകയെന്നും അവര്‍ പറഞ്ഞു.

യുപിഎയെ വിജയിപ്പിച്ചതില്‍ സോണിയ വോട്ടര്‍മാരോട്‌ നന്ദിപറഞ്ഞു. രാഹുല്‍ ഗാന്ധിയെ മന്ത്രസഭയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കുമെന്ന്‌ മന്‍മോഹനും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+