കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി മത്സരിക്കും?

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ആഹ്ലാദങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ കേരളത്തില്‍ മൂന്നിടത്ത്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുന്നു.

കണ്ണൂര്‍, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളെ വിജയികളെല്ലാം സിറ്റിങ്‌ എംഎല്‍എമാരാണ്‌. അതുകൊണ്ടുതന്നെ ഈ മൂന്നു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്‌ നടത്തേണ്ടതുണ്ട്‌.

കണ്ണൂരില്‍ ആര്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാകുമെന്നതാണ്‌ ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നകാര്യം. കാരണം മറ്റൊന്നുമല്ല സിപിഎമ്മില്‍ നിന്നും അത്ഭുതങ്ങള്‍ കാണിച്ച്‌ കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടിതന്നെയാണ്‌ വിഷയം. അബ്ദുള്ളക്കുട്ടിയെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാക്കുമെന്ന്‌ ഏറ്റവും പുതിയ സൂചനകള്‍.

ഇക്കാര്യത്തില്‍ ഇപ്പോള്‍ വിജയിച്ച ലോക്‌സഭാ സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ നിലപാടും നിര്‍ണായകമായിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേയ്‌ക്ക്‌ കൊണ്ടുവരാനായി ഏറെ അധ്വാനിച്ചത്‌ സുധാകരനാണ്‌. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന നിര്‍ദ്ദേശം സുധാകരന്‍ മുന്നോട്ടുവച്ചേയ്‌ക്കും. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും ഇക്കാര്യത്തില്‍ അനുകൂല മനോഭാവമാണെന്നാണ്‌ സൂചന.

അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ഈ യുഡിഎഫ്‌ തരംഗത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി ജയം നേടുമോയെന്ന കാര്യം സിപിഎമ്മിനെ കുഴപ്പിക്കുന്നുണ്ട്‌. അബ്ദുള്ളക്കുട്ടി ജയിച്ചാല്‍ അത്‌ സിപിഎമ്മിന്‌ ലഭിക്കുന്ന അടുത്ത തിരിച്ചടിയായിരിക്കുമെന്നതില്‍ സംശയമില്ല.

ഇതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസ്‌ വിജയം നേടിയതില്‍ അബ്ദുള്ളക്കുട്ടി അതീവ സന്തോഷവാനാണ്‌. ചില പരിപാടികളുമായി ഇപ്പോള്‍ ഗള്‍ഫിലാണ്‌ അദ്ദേഹമുള്ളത്‌. ശനിയാഴ്‌ച കണ്ണൂരില്‍ ഇല്ലാതെ പോയതില്‍ തനിക്ക വല്ലാത്ത സങ്കടമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

രണ്ടുതവണ സിപിഎം സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ നിന്നും ജയിച്ച അബ്ദുള്ളക്കുട്ടിയായിരുന്നു ഇത്തവണ യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ വേദിയിലെ പ്രധാന സാന്നിധ്യം. ഇതിന്റെ പേരില്‍ ആക്രമണവും വധഭീഷണിയും വരെ അബ്ദുള്ളക്കുട്ടിയ്‌ക്കുനേരെ ഉണ്ടായി.

കണ്ണൂരിലെ സിപിഎം നേതാക്കളുടെ അഹന്തയ്‌ക്കും അഹങ്കാരത്തിനുമുള്ള മറുപടിയാണ്‌ കോണ്‍ഗ്രസിന്റെ വിജമയെന്നാണ്‌ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ബന്ധപ്പെട്ട പ്രമുഖ മാധ്യമങ്ങളോടെല്ലാം അദ്ദേഹം പറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X