കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല: വിഎസ്‌

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്‌ മുന്നണിയ്‌ക്ക്‌ സംഭവിച്ച കനത്ത പരാജയത്തിന്‌ കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

തോല്‍വിയില്‍ തനിക്ക്‌ ഉത്തരവാദിത്വമില്ലെന്നും അത്‌ ഏറ്റെടുക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ്‌ ബ്യൂറോ, കേന്ദ്രകമ്മിറ്റിയോഗങ്ങളില്‍ പരാജയകാരണം ചര്‍ച്ചചെയ്യും. തുടര്‍ന്ന്‌ സെക്രട്ടേറിയറ്റ്‌ യോഗവും ചേരും. ഇതിന്‌ ശേഷം ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം നല്‍കും-വിഎസ്‌ പറഞ്ഞു.

എല്‍ഡിഎഫ്‌ കനത്ത പരാജയമേറ്റുവാങ്ങുന്നുവെന്ന്‌ ഉറപ്പായശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരയ്‌ക്കവേ മുഖ്യമന്ത്രി വളരെ സന്തുഷ്ടനായി കാണപ്പെട്ടു. ചിരിയോടെയാണ്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ പലചോദ്യങ്ങളെയും നേരിട്ടത്‌. സംസ്ഥാന സര്‍ക്കാറിനോടുള്ള ജനവികാരമല്ല തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ മുന്നണി ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

എഴുതി തയ്യാറാക്കിയ കുറിപ്പുമായാണ്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുന്നിലെത്തിയത്‌. കൂടുതല്‍ ചോദ്യങ്ങളെ അവഗണിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും തികച്ചും പ്രസന്നതയോടെയാണ്‌ ചോദ്യങ്ങളെ നേരിട്ടത്‌. എന്തായാലും പിണറായിയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ്‌ തിരഞ്ഞെടുപ്പ്‌ ഫലമെന്ന പൊതുവേയുള്ള വിലയിരുത്തലിലുള്ള സന്തോഷം മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായിരുന്നു.

എല്‍ഡിഎഫ്‌ തോറ്റമ്പി നില്‍ക്കുമ്പോഴും തികച്ചും സന്തോഷത്തോടെ മറ്റൊരു പാര്‍ട്ടിക്കാരനെപ്പോലെ വിഎസ്‌ ഇങ്ങനെ പ്രതികരിച്ചതെന്തെന്ന ചോദ്യം ജനങ്ങള്‍ പലവട്ടം പരസ്‌പരം ചോദിച്ചിട്ടുണ്ടാകുമെന്ന്‌ ഉറപ്പ്‌. ഒരു പക്ഷേ ഔദ്യോഗികപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പുതിയ ഒരു ആയുധം കിട്ടിയതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്രയേറെ സന്തോഷവാനായി കാണപ്പെട്ടത്‌.

ഭരണപരാജയമല്ല തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ലെന്നും പറഞ്ഞതില്‍ അദ്ദേഹം പിണറായിക്കെതിരെയുള്ള ആയുധം മൂര്‍ച്ചകൂട്ടുകയാണെന്നുള്ള വ്യക്തമായ സൂചനയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X