ബുദ്ധ രാജിക്കൊരുങ്ങിയെന്ന് റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ രാജിവെയ്ക്കാന്‍ തയാറായതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ നേരിട്ട വന്തിരിച്ചടിയെ തുടര്‍ന്നാണ് ബുദ്ധദേവ് രാജിയ്ക്ക് തയാറായതെന്ന് ടെലിഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാര്യം ബുദ്ധദേവ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും തത്സ്ഥാനത്ത് തുടരാന്‍ കാരാട്ട് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ബുദ്ധദേവിന്റെ രാജി സ്വീകരിയ്ക്കാന്‍ കാരാട്ട് തയാറാവില്ലെന്നാണ് സൂചന. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കാരാട്ടും രാജിയ്ക്കായും പാര്‍ട്ടിയ്ക്കുള്ളില്‍ മുറവിളി ഉയരും.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താനായി തിങ്കളാഴ്ച ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബുദ്ധദേവ് പങ്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പിബി യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ പരാജയത്തെ തുടര്‍ന്ന് സിപിഎമ്മില്‍ രൂപപ്പെട്ട ഭിന്നതയാണ് ബുദ്ധദേവിന്റെ വിട്ടുനില്‍ക്കലിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications