മന്‍മോഹന്‍ സര്‍ക്കാര്‍ രാജിവെച്ചു
ദില്ലി: മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള പതിനാലാം മന്ത്രിസഭ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിയ്‌ക്ക് കൈമാറി. പുതിയ മന്ത്രിസഭ രൂപീകരിയ്‌ക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ചത്.
തിങ്കളാഴ്‌ച ചേര്‍ന്ന പതിനാലാം മന്ത്രിസഭയുടെ അവസാന യോഗത്തില്‍ പ്രണബ് മുഖര്‍ജിയാണ് രാജിവെച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.
പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നറിയിച്ചുള്ള കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ രാഷ്ട്രപതിയ്‌ക്ക് കൈമാറും. ഇതിന് പിന്നാലെ അടുത്ത സര്‍ക്കാര്‍ രൂപവത്‌ക്കരിയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിയ്‌ക്കും.
മെയ് 21നുള്ളില്‍ യുപിഎ നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് അവസാനത്തോടെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‌ക്കും.












Click it and Unblock the Notifications