ചെറിയതുറ വെടിവെയ്പ്: തിരുവനന്തപുരത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം: ചെറിയതുറയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്‌പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വിവിധ മുസ്ലീം സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.
ജമാഅത്തെ ഇസ്ലാമി, എസ്വൈഎസ്, എസ്‌കെഎസ്‌എസ്‌എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും 23ലേക്ക് മാറ്റിയതായി കേരള സര്‍വകലാശാല അറിയിച്ചു.












Click it and Unblock the Notifications