എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ വധിക്കപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാജ്യം സ്ഥാപിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ കാല്‍ നൂറ്റാണ്ടായി പോരാട്ടം നയിച്ച എല്‍ടിടിഇ തലവന്‍ പ്രഭാകരനെ വധിച്ചതായി ലങ്കന്‍ സൈന്യം വെളിപ്പെടുത്തി.
യുദ്ധ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നു. ആംബുലന്‍സിലും ചെറിയ വാനിലുമായിരുന്നു പ്രഭാകരനും അടുത്ത കൂട്ടാളികളും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനിടെ സൈന്യം ആക്രമിയ്‌ക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിരിയ്‌ക്കുന്നത്. പ്രഭാകരനോടൊപ്പം ഉണ്ടായിരുന്ന അനുയായികളും കൊല്ലപ്പെട്ടുവെന്ന് ഈ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സികളായ എഫ്‌പിയോടും പിടിഐയോടും വെളിപ്പെടുത്തി. പ്രഭാകരന്റെ മരണവാര്‍ത്ത അധികം താമസിയാതെ ലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിയ്‌ക്കുമെന്നും ഏജന്‍സികളുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രഭാകരന്‍ കൊല്ലപ്പെട്ട പിടിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കിലും വാര്‍ത്ത തെറ്റാണെന്ന് അവര്‍ അറിയിച്ചിരുന്നു.


Click it and Unblock the Notifications