പരാജയം ആശങ്കാജനകം: പിബി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ പരാജയം ആശങ്കാജനകമെന്ന് പോളിറ്റ്ബ്യൂറോ വിലയിരുത്തല്‍. കഴിഞ്ഞദിവസം സമാപിച്ച പിബി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു സിപിഎം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
കേരളത്തിലും പശ്ചിമബംഗാളിലുമായി 25 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി പരാജയകാരണങ്ങള്‍ പരിശോധിയ്ക്കും. കാരണങ്ങള്‍ ആഴത്തില്‍ പഠിയ്ക്കേണ്ടതുണ്ട്. അതിന് ശേഷം തിരുത്തല്‍ നടപടികള്‍ ഉണ്ടാകും.
കോണ്‍ഗ്രസ്-ബിജെപി ഇതര സഖ്യത്തെ സ്ഥിരതയുള്ള ബദലായി വോട്ടര്‍മാര്‍ കണ്ടില്ല. പരാജയത്തെക്കുറിച്ച് പാര്‍ട്ടിഘടകങ്ങള്‍ വിശദമായ പരിശോധനകള്‍ നടത്തും. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരാജയത്തിന് കാരണമായതായി പ്രസ്താവനയിലുണ്ട്. എന്നാല്‍ ഇവ എന്തൊക്കെയെന്ന് എടുത്തു പറഞ്ഞിട്ടില്ല.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലും പിബിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് പ്രസ്താവനയില്‍ വിശദീകരിയ്ക്കുന്നുണ്ട്. പാര്‍ട്ടി വന്‍വിജയം നേടിയ 2004ല്‍ 5.66 ശതമാനമായിരുന്നത് ഇത്തവണ 5.22 ശതമാനമായാണ് കുറഞ്ഞത്.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications