കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയം ആശങ്കാജനകം: പിബി

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ പരാജയം ആശങ്കാജനകമെന്ന് പോളിറ്റ്ബ്യൂറോ വിലയിരുത്തല്‍. കഴിഞ്ഞദിവസം സമാപിച്ച പിബി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു സിപിഎം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.

കേരളത്തിലും പശ്ചിമബംഗാളിലുമായി 25 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി പരാജയകാരണങ്ങള്‍ പരിശോധിയ്ക്കും. കാരണങ്ങള്‍ ആഴത്തില്‍ പഠിയ്ക്കേണ്ടതുണ്ട്. അതിന് ശേഷം തിരുത്തല്‍ നടപടികള്‍ ഉണ്ടാകും.

കോണ്‍ഗ്രസ്-ബിജെപി ഇതര സഖ്യത്തെ സ്ഥിരതയുള്ള ബദലായി വോട്ടര്‍മാര്‍ കണ്ടില്ല. പരാജയത്തെക്കുറിച്ച് പാര്‍ട്ടിഘടകങ്ങള്‍ വിശദമായ പരിശോധനകള്‍ നടത്തും. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരാജയത്തിന് കാരണമായതായി പ്രസ്താവനയിലുണ്ട്. എന്നാല്‍ ഇവ എന്തൊക്കെയെന്ന് എടുത്തു പറഞ്ഞിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലും പിബിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് പ്രസ്താവനയില്‍ വിശദീകരിയ്ക്കുന്നുണ്ട്. പാര്‍ട്ടി വന്‍വിജയം നേടിയ 2004ല്‍ 5.66 ശതമാനമായിരുന്നത് ഇത്തവണ 5.22 ശതമാനമായാണ് കുറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X