ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കാരാട്ട് തുടരും
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത പരാജയം അവലോകനം ചെയ്യാനായി ചേര്‍്‌ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രകാശ് കാരാട്ട് സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള തീരുമാനം ഉണ്ടായത്.
സിപിഎമ്മിന് സ്വാധീനമുള്ള കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്‌ക്കേറ്റ തിരിച്ചടി കണക്കിലെടുത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാരാട്ടിനെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് പിബി യോഗത്തിന് ശേഷം മാണിക് സര്‍ക്കാരും നിരൂപം സെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെപ്പറ്റി പിബിയില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരാജയം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിണറായി വിജയനെതിരെയുള്ള ലാവലിന്‍ കേസും പിഡിപി ബന്ധവും ഘടകകക്ഷികെള പിണക്കിയതും പരാജയത്തിന് കാരണമായതെന്ന് വിഎസ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചുവെന്നും സൂചനകളുണ്ട്.
ബംഗാളില്‍ പാര്‍ട്ടിയ്‌ക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ രാജിവെയ്‌ക്കാന്‍ ഒരുങ്ങിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് നിരൂപം സെന്‍ പറഞ്ഞു. രാജി സംബന്ധമായ കാര്യങ്ങളൊന്നും ഭട്ടാചാര്യ പോളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി












Click it and Unblock the Notifications