Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌

ദില്ലി: മന്‍മോഹനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയാണ്‌ മന്‍മോഹന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ഇത്‌ യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.

യോഗത്തെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ച സോണിയ ജനങ്ങള്‍ വലിയ ഉത്തരവാദിത്വമാണ്‌ കോണ്‍ഗ്രസിനെ ഏല്‌പിച്ചിരിയ്‌ക്കുന്നതെന്ന്‌ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ക്യാബിനറ്റ്‌ മന്ത്രിപദം സ്വീകരിയ്‌ക്കണമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ ചൊവ്വാഴ്‌ച തന്നെ അവകാശവാദം ഉന്നയിക്കുമെന്നാണ്‌ കരുതുന്നത്‌. മന്ത്രിസഭ രൂപീകരണത്തിന്‌ രാഷ്ട്രപതി കോണ്‍ഗ്രസിനെ ഉടന്‍ ക്ഷണിച്ചേക്കുമെന്നും സൂചനകളുണ്ട്‌.

യുപിഎ സഖ്യകക്ഷികളുടെ യോഗം ചൊവ്വാഴ്‌ച വൈകിട്ട്‌ ദില്ലിയില്‍ ചേരുന്നുണ്ട്‌. മന്ത്രിസഭാപ്രാതിനിധ്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+