ചെറിയതുറ വെടിവെപ്പ്: ഹര്‍ത്താല്‍ ഭാഗികം
തിരുവനന്തപുരം: ചെറിയതുറയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ മുസ്ലീം സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം.
കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്. പത്തോളം ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പൂജപ്പുരയില്‍ അതിരാവിലെ ബൈക്ക് യാത്രികര്‍ക്കുനേരെയും അക്രമമുണ്ടായി.
മിക്കയിടത്തും കടകള്‍ തുറന്നിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ഇവിടെ വാഹനഗതാഗതം സ്തംഭിച്ചിരിയ്ക്കുകയാണ്. കടകളും അടച്ചിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications