ചെറിയതുറ: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം
തിരുവനന്തപുരം: ചെറിയതുറയില്‍ ഞായറാഴ്‌ച നടന്ന പോലീസ് വെടിവെയ്‌പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. സര്‍വകക്ഷിയോഗത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
വലിയതുറ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 16,17 തീയതികളില്‍ നടന്ന പോലീസ് വെടിവെയ്‌പിനെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ഒരു സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തുമെന്നും ഇതിനായി ഹൈക്കോടതിയെ ഉടനെ സമീപിക്കുമെന്നും മന്ത്രി കോടിയേരി പറഞ്ഞു. സംഭവത്തിനുപിന്നില്‍ മയക്കുമരുന്നു സംഘങ്ങളും സമൂഹവിരുദ്ധരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നകാര്യവും പരിശോധിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം നല്‍കും. പരിക്കേറ്റവര്‍ക്ക്, പരിക്കിന്റെ ഗുരുതരാവസ്ഥയ്‌ക്കനുസൃതമായി പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്നതിനാല്‍ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നത് സ്ഥിതി വഷളാക്കിയെന്ന് മന്ത്രി പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും കോടിയേരി അറിയിച്ചു.ഞായറാഴ്‌ചനടന്ന വെടിവെയ്‌പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications