സന്തോഷ് മാധവന്‍ കുറ്റക്കാരന്‍
കൊച്ചി: ലൈംഗിക പീഡനക്കേസുകളില്‍ സന്തോഷ് മാധവന്‍ കുറ്റക്കാരനാണെന്ന് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഉച്ചയ്‌ക്ക് ശേഷം വിധിയ്‌ക്കും. കേസില്‍ കൂട്ടുപ്രതിയായിരുന്ന സന്തോഷ് മാധവന്റെ ഡ്രൈവര്‍ തോമസിനെ വെറുതെ വിട്ടു.
പ്രായപൂര്‍ത്തിയാകാത്ത് മൂന്നു പെണ്‍കുട്ടികളെയും ഒരു യുവതിയേയും ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ആറു കേസുകളാണ് സന്തോഷ് മാധവനെതിരെ പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.
സന്തോഷ് മാധവന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തതെന്ന് ആരോപിയ്‌ക്കപ്പെട്ടിരുന്ന ഡ്രൈവര്‍ കടവന്ത്ര സ്വദേശി സികെ തോമസിനെയും ഈ കേസുകളില്‍ പ്രതി ചേര്‍ത്തിരുന്നു. വിചാരണയ്‌ക്കിടെ പീഡനത്തിനിരയായെന്ന് ആരോപിയ്‌ക്കപ്പെടുന്ന മൂന്നു പെണ്‍കുട്ടികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. ഒരു പെണ്‍കുട്ടി മാത്രമാണ് പോലീസിന് നല്‌കിയ മൊഴിയില്‍ ഉറച്ചു നിന്നത്.


Click it and Unblock the Notifications