രാഷ്ട്രപതി ലോക് സഭ പിരിച്ച് വിട്ടു
ദില്ലി: പതിനാലാമത് ലോക് സഭ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പിരിച്ച് വിട്ടു. മേയ് 18 നാണ് ലോക്സഭ പിരിച്ച് വിട്ടത്. പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണഘടനാപരമായ പ്രക്രീയയാണ് ഇത്.
പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കാനായി രാഷ്ട്രപതി മന്‍മോഹന്‍ സിഹിനെ ചൊവ്വാഴ്ച ക്ഷണിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
18 തിങ്കളാഴ്ച മന്‍മോഹന്‍ സിഹ് രാഷ്ട്രപതിയെ കണ്ട് ക്യാബിനറ്റിലെ മന്ത്രിമാരുടേയും തന്റെയും രാജി കത്തുകള്‍ നല്‍കിയിരുന്നു. ഇതിനോടൊപ്പം പതിനാലാമത് ലോക്സഭ പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. രാജി സ്വീകരിച്ചുകൊണ്ട് ഇടക്കാല സര്‍ക്കാരായി തുടരാന്‍ രാഷ്ട്രപതി മന്‍മോഹന്‍ സിംഹിനോട് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കുന്നതുവരേയുള്ള ഭരണത്തിനായാണിത്.












Click it and Unblock the Notifications