പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി

പുലികളുടെ യൂണിഫോം ധരിച്ച നിലയിലാണ് മൃതദേഹം. തലയ്ക്കും കഴുത്തിന് താഴെയും വെടിയേറ്റതിന്റെ പാടുകളുണ്ട്. പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയതായി രാവിലെ സൈനിക ജനറല്‍ ശരത് ഫോന്‍സേങ്കയാണ് റേഡിയോവിലൂടെ അറിയിച്ചത്. ഉച്ചയോടെ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സൈന്യം നല്കിയ ദൃശ്യങ്ങള്‍ ലങ്കന്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടത്.
പ്രഭാകരന്റെ മരണവാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചിരിയ്‌ക്കുന്നത്. ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിയ്‌ക്കുന്നതിനിടെ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് തിങ്കളാഴ്‌ച പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിയ്‌ക്കാന്‍ ലങ്കന്‍ ഗവണ്‍മെന്റ് തയാറായിരുന്നില്ല.
പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ചൊവ്വാഴ്ച രാവിലെ എല്‍ടിടിഇ വക്താക്കള്‍ അവകാശപ്പെട്ടിരുന്നു. എല്‍ടിടിഇ അന്താരാഷ്ട്രവിഭാഗം തലവന്‍ എസ് പദ്മനാഥനാണ് തമിഴ് നെറ്റിലൂടെ ഇക്കാര്യം അവകാശപ്പെട്ടത്.
ഇതിന് പിന്നാലെ ലങ്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് വിജയപ്രഖ്യാപനം നടത്തിയ പ്രസിഡന്റ് മഹീന്ദ രജപക്സെ ഇത് സംബന്ധിച്ച് ഒന്നും പറയാഞ്ഞത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇത്തരം സംശയങ്ങള്‍ക്ക് അവസാനമാവുകയാണ്. അതേ സമയം പ്രഭാകരന്‍ എങ്ങനെ മരണപ്പെട്ടുവെന്നത് ദുരൂഹതകള്‍ തുടരുകയാണ്.












Click it and Unblock the Notifications