ഇസ്രായേല്‍ ആയുധ ഇടപാടില്‍ അഴിമതി കണ്ടെത്തി
ദില്ലി: 1200 കോടിയുടെ ഇന്ത്യ-ഇസ്രയേല്‍ ആയുധ ഇടപാടില്‍ സിബിഐ അഴിമതി കണ്ടെത്തി. കേസില്‍ സിബിഐ ഒരാളെ അറസ്റ്റു ചെയ്തു.
ഇടപാടില്‍ പ്രമുഖ പങ്കുവഹിച്ച ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്മാന് സുദീപ് ഝാ ഘോഷിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുന്‍പാണു ഘോഷ് വിരമിച്ചത്.
കഴിഞ്ഞ ദിവസം ഘോഷിന്റെ വസതി സിബിഐ റെയ്ഡ് ചെയ്തിരുന്നു. മലയാളിയായ രമേശ് നന്പ്യാരുടെയും പ്രദീപ് റാണ എന്നയാളുടെയും ദില്ലിയിലെ വീടുകളിലടക്കം നാലിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടിയോളം രൂപയുടെ അനധികൃത സന്പാദ്യം കണ്ടെടുത്തിരുന്നു. സിവില്‍ വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥനാണ് രമേശ് നന്പ്യാര്.
ഇസ്രയേല്‍ മിലിറ്ററി ഇന്‍ഡസ്ട്രീസുമായി 1200 കോടിയുടെ കരാറിലാണ് ഇന്ത്യ ഏര്‍പ്പെട്ടത്. ബീഹാറില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറി സ്ഥാപിക്കാനായിരുന്നു കരാര്‍.
ഇസ്രായേലുമായി നടത്തി ആയുധ ഇടപാടുകളില്‍ അഴിമതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി നേരത്തെ പ്രസ്താവിച്ചിരുന്നു. തിരഞ്ഞെടുപ്പിനിടെ ഇടതുപാര്‍ട്ടികള്‍ ആയുധ ഇടപാട് പ്രചാരണയുധമാക്കിപ്പോഴാണ് ഇത്തരമൊരു പ്രസ്താവനയുമായി ആന്റണി രംഗത്തെത്തിയത്.
കരാറില്‍ കോഴയായി ലഭിച്ച പണം സിങ്കപ്പൂരിലെ ബാങ്കില്‍ നിക്ഷേപിക്കാന്‍ സഹായിച്ചത് രമേശ് നന്പ്യാരാണെന്ന് സിബിഐ കരുതുന്നത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications