മന്‍മോഹന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 22ന്
ദില്ലി: ഡോ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‌ക്കും. യുപിഎ മുന്നണിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിങിനെ സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ക്ഷണിച്ചു.
സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതിന് 322 എംപിമാരുടെ പിന്തുണയുണ്ടെന്ന് മന്‍മോഹനും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ട്രപതിയെ നേരില്‍ കണ്ട് അറിയിച്ചു.
യുപിഎയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതിന് അവകാശം ഉന്നയിച്ച് മന്‍മോഹന്‍ സിങും സോണിയാ ഗാന്ധിയും ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയ്‌ക്കാണ് രാഷ്ട്രപതി ഭവനിലെത്തിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയായി നിശ്ചിയിച്ചു കൊണ്ടുള്ള കത്ത് സോണിയാ ഗാന്ധി രാഷ്ട്രപതിയ്‌ക്ക് കൈമാറി.
യുപിഎയ്‌ക്ക് മാത്രം 274 പേരുടെ പിന്തുണയുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്‌പി, എസ്‌പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടേതടക്കം 322 എംപിമാരുടെ പിന്തുണയാണ് യുപിഎ അവകാശപ്പെട്ടിരിയ്‌ക്കുന്നത്.
തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെയും വലിയ മുന്നണിയായ യുപിഎയയേയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ടുള്ള കത്ത് രാഷ്ട്രപതി മന്‍മോഹന് കൈമാറി.
22ന് രാഷ്ട്രപതി ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറാമെന്നാണ് രാഷ്ട്രപതിയുടെ അഭിപ്രായം. മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക നല്‌കാനും രാഷ്ട്രപതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications