സോണിയ വീണ്ടും യുപിഎ അധ്യക്ഷ
ദില്ലി: കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലൈന്‍സ് (യുപിഎ)അധ്യക്ഷയായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു.
സോണിയാഗാന്ധിയുടെ വസതിയില്‍ നടത്തിയ യുപിഎ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. കരുണാനിധിയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. മമതാബാനര്‍ജി ഇതിനെ പിന്തുണച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവ് എം കരുണാനിധി, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പ്രണബ് മുഖര്‍ജി, പി ചിദംബരം, എംകെ ആന്റണി, മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മന്ത്രിസ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് ചര്‍ച്ചയും യോഗത്തില്‍ നടന്നു. സര്‍ക്കാരിന് ഒരു പൊതു മിനിമം പരിപാടി രൂപീകരിക്കണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എല്ലാ പാര്‍ട്ടികളുടെയും പ്രകടനപത്രികകള്‍ പഠിയ്ക്കാനായി ഒരു പ്രത്യേക സംഘം രൂപീകരിയ്ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദനന്‍ ദ്വിവേദി അറിയിച്ചു.












Click it and Unblock the Notifications