കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ യോഗം ചേരുന്നു; മന്‍മോഹന്‍ രാഷ്ട്രപതിയെ കാണും

  • By Staff
Google Oneindia Malayalam News

ദില്ലി: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി യുപിഎ യോഗം ബുധനാഴ്ച ദില്ലിയില്‍ ചേരും. യോഗത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത മന്‍മോഹന്‍ സിങ് രാഷ്ട്രപതിയെക്കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിക്കും.

കേന്ദ്രത്തില്‍ ഡോ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയായ പത്താം നന്പര്‍ ജനപഥിലാണ് യോഗം ചേരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്‌, ഡിഎംകെ, എന്‍സിപി തുടങ്ങിയവയുള്‍പ്പെടെയുള്ള ഈ കക്ഷികളും തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി സിങ്ങിനെ ഔപചാരികമായി അംഗീകരിക്കേണ്ടതുണ്ട്‌.

ഇതിനിടെ, അപ്രതീക്ഷിതമായി യുപിഎക്ക്‌ ബിഎസ്‌പിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പിന്തുണക്കത്തുകള്‍ ലഭിച്ചു. ലഖ്നൊവില്‍ ബിഎസ്പി എംപിമാരുടെ യോഗത്തിലാണു മായാവതി പിന്തുണ അറിയിച്ചത്. പാര്‍ട്ടി നേതാവ് സതീഷ്ചന്ദ്ര മിശ്ര പിന്തുണക്കത്തു രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു നല്‍കുമെന്നും മായാവതി പറഞ്ഞു. എസ്പി ജനറല്‍ സെക്രട്ടറി അമര്‍സിങ് മന്‍മോഹനെ നേരിട്ടുകണ്ടാണ് പിന്തുണ അറിയിച്ചത്. ഇതോടെ യുപിഎ.യുടെ അംഗബലം സഭയില്‍ 300 കടക്കും.

23 അംഗങ്ങളാണ് എസ്പിക്കുള്ളത്. ബിഎസ്പിയുടെ 21 എംപിമാരും സഭയിലുണ്ടാകും. ആര്‍ജെഡി (4), ജെഡിഎസ് (3), ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (1), രണ്ട് സ്വതന്ത്രര്‍എന്നിവരുടെ പിന്തുണ കൂടിയായപ്പോള്‍ 543അംഗ സഭയില്‍ സര്‍ക്കാരിനു 315 പേരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

മതേതരശക്തികളെ പിന്തുണയ്‌ക്കാനും ബിജെപിയെ പുറത്തുനിര്‍ത്താനുമാണ്‌ തങ്ങള്‍ കോണ്‍ഗ്രസ്സിനെ നിരുപാധികമായി പിന്തുണയ്‌ക്കുന്നതെന്ന്‌ ബിഎസ്‌പിയും എസ്‌പിയും വ്യക്തമാക്കിയിട്ടുണ്ട്‌.

ഇതോടെ എസ്‌പിയോടും മറ്റുമുള്ള കോണ്‍ഗ്രസ്‌ നിലപാടിലും അയവുവന്നിട്ടുണ്ട്‌. എല്ലാ മതേതരകക്ഷികളില്‍ നിന്നുമുള്ള പിന്തുണ തങ്ങള്‍ സ്വീകരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദന്‍ ദ്വിവേദി ചൊവ്വാഴ്‌ച പറഞ്ഞു.

205 സീറ്റുകള്‍ നേടിയ ഏറ്റവും വലി ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ പ്രധാനസ്ഥാനങ്ങള്‍ കൈവശം വെക്കാനാണ്‌ സാധ്യത. കോണ്‍ഗ്രസ്സില്‍ നിന്ന്‌ 60 മന്ത്രിമാര്‍ വരെ ഉണ്ടായേക്കും. മുന്‍ സര്‍ക്കാറിലെ ഏതാണ്ട്‌ എല്ലാ മുതിര്‍ന്ന കോണ്‍ഗ്രസ്‌ മന്ത്രിമാരും പുതിയ സര്‍ക്കാറിലുണ്ടാകും.

തൃണമൂല്‍, ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്‌ തുടങ്ങിയ സഖ്യകക്ഷികള്‍ക്ക്‌ വീതം വെക്കും. ഡിഎംകെ. ഏഴും തൃണമൂല്‍ അഞ്ചും മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ മന്ത്രിസഭാപ്രവേശം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടെ വിദേശകാര്യത്തില്‍ നിന്ന്‌ തന്നെ ഒഴിവാക്കണമെന്ന്‌ പ്രണബ്‌ മുഖര്‍ജി അഭ്യര്‍ഥിച്ചതായി സൂചനയുണ്ട്.

ജൂണ്‍ രണ്ടിനാണ് പതിനഞ്ചാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X