3 യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം: ചോളാരിയ്ക്കടുത്ത് ദേശീയപാത 17 ല്‍ മൂന്നുയുവാക്കളെ ബൈക്കില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ ദേശീയ പാതയിലൂടെ കടന്നു പോയ വാഹനത്തിലുള്ളവരാണ് ഇവരെ കണ്ടെത്തിയത്. സമീപത്തായി ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
ഒരാള്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മറ്റു രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.












Click it and Unblock the Notifications