കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയതുറ: മരണം ആറായി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയതുറിയല്‍ പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബീമാപ്പള്ളി സെയ്ത് കോട്ടേജില്‍ കനിഹാജി(60)യാണ് മരിച്ചത്.

ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു മരണം. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കനിഹാജിയെ കണ്ണില്‍ തറച്ച ഷെല്ലിന്റെ ഭാഗം നീക്കം ചെയ്യാനായി കണ്ണാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയസ്തംഭനമാണ് മരണകാരണം. കനിഹാജിയുടെ മൂത്ത മകന്‍ മാഹീനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ഇതിനിടെ ബീമാപള്ളി - ചെറിയതുറ സംഘര്‍ഷം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആഭ്യന്തര വകുപ്പു തീരുമാനിച്ചു. സംഘര്‍ഷമുണ്ടാകാനിടയായ സാഹചര്യം, അതു പടരാനിടയാക്കിയ കാരണങ്ങള്‍, ബാഹ്യഇടപെടല്‍, ഇതുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍, എന്നിവയാണു ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X