ഇരട്ടക്കുട്ടികള്‍ക്ക് അച്ഛന്‍മാര്‍ രണ്ട്

ഇരട്ടകള്‍ ജനിച്ച് 11 മാസം പിന്നിട്ടതിന് ശേഷമാണ് ഇവരുടെ അച്ഛന്‍മാര്‍ ഒരാളല്ലെന്ന കാര്യം വെളിപ്പെട്ടിരിയ്‌ക്കുന്നത്. ഇരട്ടകളായ ജസ്റ്റിന്റെയും ജോര്‍ദ്ദാന്റെയും രൂപഭാവങ്ങളിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മിയ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പിതൃനിര്‍ണയ പരിശോധനയിലാണ് ഇവര്‍ രണ്ടു പേരും അര്‍ദ്ധ സഹോദരന്‍മാരാണെന്ന കാര്യം കണ്ടെത്തിയത്.
മനുഷ്യ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായ ജനനമാണ് ഇവരുടേതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷ മിയ നടത്തിയ വെളിപ്പെടുത്തലുകളാണ് കുട്ടികളുടെ ജനനത്തിന് പിന്നിലുള്ള രഹസ്യം പുറത്തു കൊണ്ടുവന്നത്.
താന്‍ രണ്ടു പുരുഷന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് മിയയുടെ വെളിപ്പെടുത്തല്‍. ഇരുവരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും രണ്ടു പേരില്‍ നിന്നും ഗര്‍ഭം ധരിയ്‌ക്കുകയുമായിരുന്നു. ജസ്റ്റിനും ജോര്‍ദ്ദാനും ഏഴു മിനിട്ടിന്റെ വ്യത്യാസത്തിലാണ് ജനിച്ചത്.
ഇരട്ടകള്‍ അര്‍ദ്ധ സഹോദരന്‍മാരായി ജനിയ്‌ക്കുന്ന പ്രതിഭാസത്തെ 'ഹെട്രോപാറ്റേണല്‍ സൂപ്പര്‍ഫെക്യൂഡേഷന്‍' എന്നാണ് വൈദ്യശാസ്‌ത്രം വിളിയ്‌ക്കുന്നത്. ഇത് അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും ഇത്തരമൊരു ജനനത്തെ സംബന്ധിച്ച് മുമ്പ് രേഖകളൊന്നും ലഭ്യമല്ലെന്നും വിദഗ്‌ധര്‍ പറയുന്നു.












Click it and Unblock the Notifications