ബസപകടം: 5 ഇന്‍ഫോസിസ് ജീവനക്കാര്‍ മരിച്ചു
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ബസ് മറിഞ്ഞ് അഞ്ച് ജീവനക്കാര്‍ മരിച്ചു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
വ്യഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബെല്‍ഗാം ജില്ലയില്‍ സങ്കേശ്വര്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു. അപകടം. മരിച്ചവര്‍ എല്ലാവരും ഇന്‍ഫോസിസിന്റെ പുനെ ക്യാമ്പസിലെ ജീവനക്കാരാണ്. മൈസൂരില്‍ ഒരു ട്രെയിനിങ് കോഴ്‌സില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ബെല്‍ഗാമിലെ ഒരു സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന കാര്യം വ്യക്തമല്ല. മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സങ്കേശ്വര്‍.












Click it and Unblock the Notifications