നവീന്‍ പട്‌നായിക്ക് മന്ത്രിസഭ അധികാരമേറ്റു
ഭുവനേശ്വര്‍: നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ ഒറീസയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എംസി ഭണ്ഡാരെ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ച്ചയായി മൂന്നാം തവണയാണ് പട്‌നായിക്കിന്റെ സര്‍ക്കാര്‍ ഒറീസയില്‍ അധികാരത്തിലെത്തുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെഡി എംഎല്‍എമാര്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി പട്‌നായിക്കിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ബുധനാഴ്‌ച പട്‌നായിക് ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപവത്‌കരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചിരുന്നു.
147 അംഗ നിയമസഭയില്‍ 103 സീറ്റ് സ്വന്തമാക്കിയാണ് വീണ്ടും ബിജെഡി അധികാരത്തില്‍ തിരിച്ചെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ 14ലും ബിജെഡി വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ട്മുന്പ് ബിജെപിയുമായി ബന്ധം വേര്‍പ്പെടുത്തിയ ബിജെഡി ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.


Click it and Unblock the Notifications