Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍-പ്രതിഭ കൂടിക്കാഴ്ച മാറ്റി

ദില്ലി: പുതിയ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക പൂര്‍ണ്ണമാകാത്തതിനാല്‍ പ്രസിഡന്റ്‌ പ്രതിഭാ പാട്ടീലുമായുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കൂടിക്കാഴ്‌ച നടന്നില്ല.

സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന്റെ വിശദീകരണങ്ങള്‍ പ്രസിഡന്റിനെ ധരിപ്പിക്കാനായിരുന്നു വ്യാഴാഴ്ചത്തെ കൂടിക്കാഴ്‌ച കൊണ്ട്‌ ഉദ്ദേശിച്ചിരുന്നത്‌. ഉച്ചയ്‌ക്ക്‌ ശേഷം കൂടിക്കാഴ്‌ചയുണ്ടാകുമെന്നാണ് സൂചന

കോണ്‍ഗ്രസ്‌ മന്ത്രിമാരെക്കുറിച്ചുള്ള ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെങ്കിലും ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്‌ തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചര്‍ച്ച തുടരുകയാണ്‌.

ഡിഎംകെ ഒന്‍പത് മന്ത്രിസ്ഥാനങ്ങളാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഡിഎംകെയെക്കാള്‍ ഒരു സീറ്റ് കൂടുതലുള്ള തങ്ങള്‍ക്ക് അവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഒരു മന്ത്രിസ്ഥാനം കൂടുതല്‍ ലഭിക്കണമെന്നാണ്‌ മമതാ ബാനര്‍ജി വാശിപിടിയ്ക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്ക്‌ 18 സീറ്റുകളും തൃണമൂലിന്‌ 19 സീറ്റുകളും ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ തവണ ആര്‍ജെഡി കൈവശം വെച്ച റെയില്‍വെ വകുപ്പിനായി ഇരുപാര്‍ട്ടികളും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

നാല്‌ ക്യാബിനറ്റ്‌ പദവിയെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട്‌ ഡിഎംകെ മേധാവി കരുണാനിധി ബുധനാഴ്‌ച പ്രണബിനെ സന്ദശിച്ചു ചര്‍ച്ച നടത്തിയിരുന്നു. മക്കളായ അഴഗിരി, കനിമൊഴി, മരുമകന്‍ ദയാനിധി മാരന്‍ എന്നിവര്‍ക്കും എ രാജയ്‌ക്കും ക്യാബിനറ്റ്‌ പദവിയാണ്‌ അദ്ദേഹത്തിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+