രാജശേഖര റെഡ്ഢി അധികാരമേറ്റു
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ് രാജശേഖരറെഡ്‌ഡി ബുധനാഴ്‌ച സത്യപ്രതിജ്ഞചെയ്‌ത് അധികാരമേറ്റു. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍ഡി തിവാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ച്ചയായി രണ്ടാംതവണയാണ് രാജശേഖരറെഡ്‌ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ ആന്ധ്രയില്‍ അധികാരത്തിലെത്തുന്നത്. സംസ്ഥാനം രൂപീകരിയ്ക്കപ്പെട്ടതിന് ശേഷം നടക്കുന്ന 22ാമത് സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ബുധനാഴ്ചത്തേത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 157 കോണ്‍ഗ്രസ് എംഎല്‍എമാരും എഐസിസി നിരീക്ഷകന്‍ വീരപ്പമൊയ്‌ലിയും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് വീക്ഷിയ്ക്കാനായി വന്‍ജനക്കൂട്ടം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
കര്‍ഷകര്‍ക്ക് നല്‍കുന്ന സൗജന്യ വൈദ്യുതി ഏഴുമണിക്കൂറില്‍നിന്ന് ഒമ്പത് മണിക്കൂറായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഫയലില്‍ അദ്ദേഹം ഒപ്പുവെച്ചു.
ഇതിന് പുറമെ സംസ്ഥാനത്ത് വെള്ള റേഷന്‍കാര്‍ഡുള്ള രണ്ടുകോടി പാവങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന അരിയുടെ അളവ് 30 കിലോയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഫയലിലും റെഡ്‌ഡി ഒപ്പുവെച്ചു.












Click it and Unblock the Notifications